ഷോപിയാനില്‍ സായുധരും സുരക്ഷാസേനയും ഏറ്റുമുട്ടുന്നു

Update: 2022-09-05 14:28 GMT

ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേനയും സായുധരും തമ്മില്‍ ഏറ്റുമുട്ടുന്നു. ഷോപിയാനിലെ ബസ്‌കുച്ചന്‍ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടക്കുന്നതെന്ന് കശ്മീര്‍ പോലിസ് ട്വീറ്റ് ചെയ്തു.  കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

കഴിഞ്ഞ ബുധനാഴ്ച ജമ്മുവിലെ നാഗ്ബാല്‍ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് സായുധര്‍ കൊല്ലപ്പെട്ടിരുന്നു. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിരവധി കൊലപാതകങ്ങളില്‍ പങ്കുള്ള ഡാനിഷ് ഭട്ടാണ് കൊല്ലപ്പെട്ടതെന്ന് എഡിജിപി വിജയ് കുമാര്‍ പറഞ്ഞു.

പോലിസ്, സൈന്യം, സിആര്‍പിഎഫ് എന്നീ വിഭാഗങ്ങള്‍ ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശങ്ങള്‍ വളഞ്ഞിരിക്കുകയാണ്.