മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു

Update: 2022-08-31 00:59 GMT

മോസ്‌കോ: മുന്‍ സോവിയ്റ്റ് യൂനിയന്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചോവ് അന്തരിച്ചു. 92 വയസ്സായിരുന്നു. സോവിയറ്റ് യൂനിയന്റെ പിരിച്ചുവിടലിലേക്ക് നയിച്ച നിരവധി പരിഷ്‌കാരങ്ങള്‍ക്ക് കാരണക്കാരനായ നേതാവാണ് ഗോര്‍ബച്ചോവ്. രക്തരഹിതമായി ശീതയുദ്ധം അവസാനിപ്പിച്ച നേതാവായാണ് ലോകം അദ്ദേഹത്തെ വിലയിരുത്തുന്നത്.

1985ല്‍ 54ാം വയസ്സിലാണ് ഗോര്‍ബച്ചോവ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. അക്കാലത്ത് അദ്ദേഹം നടപ്പാക്കിയ 'അഭിപ്രായസ്വാതന്ത്ര്യം' റഷ്യല്‍ ഭാഷയില്‍ 'ഗ്ലാസ്‌നോസ്റ്റ്' വലിയ തോതില്‍ സമൂഹത്തെ മാറ്റിമറിക്കുകയും സോവിയറ്റ് യൂനിയന്റെ വിഘടനത്തിലേക്ക് നയിക്കുകയും ചെയ്തു. നിരവധി പ്രവിശ്യകള്‍ ഇക്കാലത്ത്  സ്വാതന്ത്ര്യത്തിനുള്ള ആവശ്യം ഉന്നയിച്ചു. സ്വതന്ത്രമാവുകയും ചെയ്തു. 

ഇതിനുപുറമെ അദ്ദേഹം പ്രഖ്യാപിച്ച സാമ്പത്തിക ഉദാരവല്‍ക്കരണം റഷ്യന്‍ ഭാഷയില്‍ 'പെരിസ്‌ട്രേയിക്ക' സമ്പദ്ഘടനയെ സ്വകാര്യമൂലധനത്തിന് തുറന്നുകൊടുത്തു. 

ഗോര്‍ബച്ചോവ് അധികാരത്തില്‍നിന്ന് പുറത്തുപോയ അതേ വര്‍ഷമാണ് സോവയറ്റ് യൂനിയന്‍ വിവിധ രാജ്യങ്ങളായി വിഭജിക്കപ്പെട്ടത്.  

1931 മാര്‍ച്ച് 2ന് ഗോര്‍ബച്ചോവ് ജനിച്ചു. 1990ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടി. 

Tags: