നിര്‍മാണത്തിലിരിക്കുന്ന ഓവു പാലം ഇടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Update: 2020-01-23 05:52 GMT

മലപ്പുറം: ഊരകം പുല്ലഞ്ചാലില്‍ നിര്‍മാണത്തിലിരിക്കുന്ന ഓവു പാലം ഇടിഞ്ഞു. അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ രാജു(35)ആണ് മരിച്ചത്.

ഇന്നു രാവിലെ എട്ടുമണിയോടെ ഓവു പാലത്തിന്റെ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞാണ് അപകടം സംഭവിച്ചത്. മണ്ണിനടയില്‍പ്പെട്ടയാള്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.