വളവന്നൂരില്‍ കാണാതായ മധ്യവയസ്‌കനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Update: 2020-10-01 17:48 GMT
പുത്തനത്താണി: വളവന്നൂരില്‍ കാണാതായ മധ്യവയസ്‌കനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വളവന്നൂര്‍ ജപ്പാന്‍പടി സ്വദേശി പരേതനായ ചക്കാലക്കല്‍ കറപ്പന്റെ മകന്‍ ബാലനാണ് (57) മരിച്ചത്. വളവന്നൂര്‍ നടയാല്‍ പറമ്പ് ജുമാ മദ്ജിദിന്റെ പിറക് വശത്തെ സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് ബാലനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച്ച ഉച്ച മുതല്‍ കാണാതായ ബാലന് വേണ്ടി ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തതുന്നതിനിടെ വ്യാഴാഴ്ച്ച രാവിലെയാണ് കിണറ്റില്‍ മരിച്ചുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തിരൂരില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

കല്‍പകഞ്ചേരി പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടാത്തതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ഭാര്യ:ശാരദ. മക്കള്‍: വിഷ്ണു, പ്രണവ്, ഐശ്വര്യ. മരുമകന്‍ :രഞ്ജിത്ത്. സഹോദരങ്ങള്‍: സുകുമാരന്‍, അനില്‍കുമാര്‍, ദേവയാനി,സുജാത.