പഞ്ചായത്ത് കിണറ്റില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍

Update: 2022-06-28 16:09 GMT

മാള: പഞ്ചായത്ത് കിണറ്റില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. പൊയ്യ ഗ്രാമപ്പഞ്ചായത്ത് മടത്തുംപടിക്ക് സമീപം പൊക്ലിയന്‍ കുന്നില്‍ പടിഞ്ഞാറെ പറമ്പില്‍ രാജേഷിന്റെ വീടിന് സമീപമുള്ള പഞ്ചായത്ത് കിണറ്റിലാണ് മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിറ്റേഴത്ത് പറമ്പില്‍ വീട്ടില്‍ സാമികുട്ടി മകന്‍ ഗോപി (45)യാണ് മരിച്ചത്.

മാള ഫയര്‍ ആന്റ് റെസ്‌ക്യൂ നിലയം ഉദ്യോഗസ്ഥന്‍ സി ഒ ജോയി, അസി ഉദ്യോഗസ്ഥന്‍ കെ ആര്‍ ജോസ്, ഫയര്‍ ഉദ്യോഗസ്ഥന്‍ എം ആര്‍ അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി മൃതദേഹം കരയ്ക്കുകയറ്റി. മാള പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Tags: