എം ജി സര്‍വകലാശാല ബിരുദ പ്രവേശനം; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കും

Update: 2021-08-13 06:01 GMT

കോട്ടയം: എം ജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലെ ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുമുള്ള കേന്ദ്രീകൃത പ്രവേശനത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള സമയം ഇന്ന് (ആഗസ്ത് 13) വൈകിട്ട് 4ന് അവസാനിക്കും. സാധ്യതാ അലോട്ട്‌മെന്റ് ആഗസ്ത് 18 ന് പ്രസിദ്ധീകരിക്കും.


ഓണ്‍ലൈന്‍ അപേക്ഷയിലെ പേര്, രജിസ്റ്റര്‍ നമ്പര്‍, പരീക്ഷാ ബോര്‍ഡ്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം, സംവരണ വിഭാഗം എന്നിവ ഒഴികെയുള്ള വിവരങ്ങള്‍ തിരുത്തുന്നതിനും പുതിയ ഓപ്ഷനുകള്‍ നല്‍കുന്നതിനും പുനക്രമീകരിക്കുന്നതിനും ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചതിന് ശേഷം ആഗസ്ത 24 വരെ സൗകര്യമുണ്ടാകും.




Tags:    

Similar News