കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കും; എംജിയിലെ ഗവേഷക നിരാഹാരം അവസാനിപ്പിക്കണമെന്നും മന്ത്രി കെ രാധാകൃഷ്ണന്‍

Update: 2021-11-08 07:21 GMT

തിരുവനന്തപുരം: എംജി സര്‍വകലാശാലയിലെ നനോ സയന്‍സ് ഗവേഷക ദീപ പി മോഹന്‍ സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാവും. സംഭവത്തില്‍ ജാതിവിവേചനം ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

എംജി സര്‍വകലാശാല നാനോ സയന്‍സ് മേധാവി നന്ദകുമാര്‍ കളരിക്കലിനെ സംരക്ഷിക്കുന്നത് സിപിഎമ്മാണെന്ന് ദലിത് ഗവേഷക ദീപ പി മോഹന്‍ ഇന്നലെ ആരോപിച്ചിരുന്നു. മുന്‍ മന്ത്രി കെകെ ശൈലജ ടീച്ചറും കോട്ടയം പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന വിഎന്‍ വാസവനും പരാതി പിന്‍വലിക്കാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും ദീപ പറഞ്ഞിരുന്നു.

ടീച്ചര്‍ പറഞ്ഞതുപോലെ തന്നെ തനിക്ക് വര്‍ഷങ്ങള്‍ നഷ്ടമായെന്നും എന്നാല്‍, പരാതിയില്‍ ഉറച്ചുനില്‍ക്കുമെന്നും ദീപ പറഞ്ഞു.

Tags: