മഴ കഴിഞ്ഞാല്‍ മെസ്സിയും കൂട്ടരും കേരളത്തില്‍ കളിക്കും

പണം വന്നോളുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Update: 2023-06-30 06:09 GMT

തിരൂര്‍:അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം ഉടന്‍ കേരളത്തിലെത്തും കേരളത്തില്‍ കളിക്കുന്നതിനായുള്ള താല്‍പര്യപത്രം അടുത്ത ആഴ്ച നല്‍കിയേക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍. അങ്ങനെയെങ്കില്‍ കൂടുതല്‍ ചര്‍ച്ച നടക്കും. മഴ സീസണ്‍ കഴിയുന്ന ഉടന്‍ കേരളത്തില്‍ അര്‍ജന്റീന ടീമിനെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകും. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സഹായത്തോടെ തന്നെയാണ് ഇത് നടത്താന്‍ കഴിയുക. അവരുമായി ചര്‍ച്ച നടത്തും. ഫുട്‌ബോള്‍ ഇഷ്ടപ്പെടുന്ന ആളുകളുടെ നാടാണിത്. അതുകൊണ്ടു തന്നെ സാമ്പത്തികമായ കാര്യങ്ങളൊന്നും ഒരു പ്രശ്‌നമായി തോന്നുന്നില്ല. പണം വന്നോളുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ കളിക്കാന്‍ താല്‍പര്യമുണ്ടെന്ന് അര്‍ജന്റീന ടീം തന്നെ അറിയിച്ചതായി കായികമന്ത്രി അറിയിച്ചിരുന്നു. അര്‍ജന്റീന ടീം മാനേജര്‍മാര്‍ ബന്ധപ്പെട്ടിരുന്നെന്നും കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ സ്വപ്നം പൂവണിയിക്കാനുള്ള ശ്രമമാണു നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.





Tags:    

Similar News