എംഇഎസ് വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കണം: ഹുസൈന്‍ സലഫി

ഇന്ത്യയില്‍ ഏത് വസ്ത്രം ധരിക്കാനും സ്വാതന്ത്രമുണ്ടായിരിക്കെ എംഇഎസ് നടത്തുന്നത് വ്യക്തി സ്വതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണന്ന് മുജാഹിദ് വിസ്ഡം ഗ്രൂപ്പ് പണ്ഡിതന്‍ ഹുസൈന്‍ സലഫി പറഞ്ഞു.

Update: 2019-05-15 08:50 GMT
എംഇഎസ് വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കണം: ഹുസൈന്‍ സലഫി

ദുബയ്: ഇന്ത്യയില്‍ ഏത് വസ്ത്രം ധരിക്കാനും സ്വാതന്ത്രമുണ്ടായിരിക്കെ എംഇഎസ് നടത്തുന്നത് വ്യക്തി സ്വതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണന്ന് മുജാഹിദ് വിസ്ഡം ഗ്രൂപ്പ് പണ്ഡിതന്‍ ഹുസൈന്‍ സലഫി പറഞ്ഞു. നിഖാബിന് വിലക്ക് ഏര്‍പ്പെടുത്തിയ എംഇഎസ് വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ദുബയില്‍ ആവശ്യപ്പെട്ടു. 23ാംമത് ദുബയ് ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ ഭാഗമായി നടക്കുന്ന മത പ്രഭാഷണത്തെ കുറിച്ച് വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വെള്ളിയാഴ്ച രാത്രി 10ന്് ലത്തീഫ ആശുപത്രിക്ക്് സമീപത്തുള്ള അല്‍ വസല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ സഹിഷ്ണുത, ഇസ്‌ലാമിന്റെ സൗന്ദര്യം എന്നീ വിഷയങ്ങളിലായിരിക്കും പ്രഭാഷണം.

ശംസുദ്ദീന്‍, പിഎം.ശാഹുല്‍ ഹമീദ്, യൂസുഫ് പട്ടാമ്പി, അന്‍വന്‍ കണ്ണൂര്‍, അനീസ് തിരൂര്‍, സലീം ഗുരുവായൂര്‍, ഹുസ്സൈന്‍ പാടശ്ശേരി, ഹുസ്സൈന്‍ ആറ്റിങ്ങല്‍, ഷമീം ഇസ്മയില്‍, സലീം പാഴേരി, അശ്‌റഫ് പുതുശ്ശേരി സംബന്ധിച്ചു.

Tags:    

Similar News