കൊറോണയെ പ്രതിരോധിക്കാന്‍ ചാണകരാഖിയുമായി വ്യാപാരി

Update: 2020-08-02 15:33 GMT

ഹൈദരാബാദ്: നാടോടുമ്പോള്‍ നടുവേ ഓടണമെന്ന നയം നടപ്പാക്കി ഹൈദരാബാദ് വ്യാപാരി. കൊവിഡ് രോഗപ്രതിരോധത്തിന് ചാണകരാഖി ഉണ്ടാക്കിയാണ് വ്യാപാരി വിപണി പിടിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. വ്യാപാരിയുടെ നയം പാളിയില്ല, ചാണകരാഖിക്ക് ധാരാളം ആവശ്യക്കാരുമുണ്ട്. അദ്ദേഹം അതിന് ഒരു പേരിട്ടിട്ടുണ്ട്, കൊറോണ രാഖി.

മഹാമാരിയെ തുടര്‍ന്ന് കച്ചവടം വലിയ തോതില്‍ ഇടിഞ്ഞിരിക്കുകയായിരുന്നു. അതുകൊണ്ടാണ് പുതിയ ആശയവുമായി രംഗത്തുവന്നത്. ഇത്തവണ ഞാന്‍ ചാണകം കൊണ്ടുണ്ടാക്കിയ കോറോണാ രാഖിയാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. കുറേയാളുകള്‍ അത് വാങ്ങി, അവര്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തു- കടയുടമ വാര്‍ത്താലേഖകരോട് പറഞ്ഞു.

ഇത്തവണ കട തുറന്നത് ആശങ്കയോടെയാണ്. കച്ചവടം ഉണ്ടാകുമോ എന്ന് ഉറപ്പില്ലായിരുന്നു. നിക്ഷേപം പാഴാകുമോ എന്നും ഭയമുണ്ടായിരുന്നു. ഇപ്പോള്‍ വിറ്റ് പോയില്ലെങ്കില്‍ പിന്നെ വില്‍ക്കാന്‍ കഴിയില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാളെയാണ് രക്ഷാബന്ധന്‍ ആഘോഷം. ബിജെപി ഏറെ പ്രചാരം കൊടുത്ത രക്ഷാബന്ധന്‍ ആഘോഷത്തിന് രാഖി കെട്ടുകയാണ് പ്രധാന ആചാരം. 

Tags:    

Similar News