വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശം; എന്‍ഐടി ഡയറക്ടര്‍ അവധിയില്‍ പ്രവേശിച്ചു

Update: 2022-09-22 17:26 GMT

കോഴിക്കോട്: പൂര്‍വവിദ്യാര്‍ത്ഥിയുടെ ആത്മഹത്യാകുറപ്പില്‍ പരാമര്‍ശിക്കപ്പെട്ടതിനെത്തുടര്‍ന്ന് എന്‍ഐടി ഡയറക്ടര്‍ പ്രസാദ് കൃഷ്ണ അവധിയില്‍ പ്രവേശിച്ചു. പൂര്‍വവിദ്യാര്‍ത്ഥിയും പഞ്ചാബ് ലവ് ലി പ്രഫഷണല്‍ സര്‍വകലാശാലയില്‍ ഡിസൈന്‍ വിദ്യാര്‍ത്ഥിയുമായ ആഗിന്‍ എസ് ദിലീപിന്റെ(22) ആത്മഹത്യാകുറിപ്പിലാണ് തന്നെ ബുദ്ധിമുട്ടിച്ച ആളെന്ന നിലയില്‍ ഡയറക്ടറുടെ പേര് പരാമര്‍ശിക്കപ്പെട്ടത്. വാര്‍ത്ത പുറത്തുവന്നതോടെ എന്‍ഐടിയില്‍ പ്രതിഷേധം ശക്തമായി. തുടര്‍ന്നാണ് പ്രസാദ് കൃഷ്ണ അവധിയില്‍പോയത്. പകരം ചുമതല ഡെപ്യൂട്ടി ഡയറക്ടര്‍ പ്രഫ. സതീദേവിക്കാണ്.

2018ല്‍ എന്‍ഐടിയില്‍ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ ആഗിന്‍ പഠനം പൂര്‍ത്തിയാക്കാതെയാണ് രണ്ടാഴ്ച മുമ്പ് പഞ്ചാബ് സര്‍വകലാശാലയില്‍ ചേര്‍ന്നത്.

എന്‍ഐടിയില്‍ പഠിക്കുന്ന സമയത്ത് ആഗിന് അവശ്യം വേണ്ട 24 ക്രെഡിറ്റുകള്‍ നേടാനായില്ല. അതോടെ പഠനം തുടരാന്‍ കഴിയാതെയായി. ഇടക്ക് വച്ച് പഠനം ഉപേക്ഷിക്കാന്‍ പ്രസാദ് കൃഷ്ണ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ആരോപണം.

ചേര്‍ത്തല പള്ളുരുത്തി ദിലീപിന്റെ മകന്‍ ആഗിന്‍ ചൊവ്വാഴ്ചയാണ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തത്.

Tags: