'നേരിന്റെ ശബ്ദം നന്മയുടെ സംഘം' ഇസ്ലാഹി സെന്റർ മെംബർഷിപ്പ് കാമ്പയിൻ

ഷറഫിയ്യയിലെ ഇസ്ലാഹി‌ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡോ. ഫാസിൽ ബിഷാറ നിന്നും മെംബർഷിപ്പ് ഫോം സ്വീകരിച്ചുകൊണ്ട് പി.എം അമീറലി സാഹിബ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു.

Update: 2019-11-18 12:32 GMT

ജിദ്ദ: "നേരിന്റെ ശബ്ദം നന്മയുടെ സംഘം" എന്ന പ്രമേയത്തിൽ നവംബർ-ഡിസംബർ മാസങ്ങളിലായി നടക്കുന്ന സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ മെംബർഷിപ്പ് കാമ്പയിന് ജിദ്ദയിൽ തുടക്കമായി. ഷറഫിയ്യയിലെ ഇസ്ലാഹി‌ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡോ. ഫാസിൽ ബിഷാറ(ജിദ്ദാ നാഷണൽ ഹോസ്പിറ്റൽ) നിന്നും മെംബർഷിപ്പ് ഫോം സ്വീകരിച്ചുകൊണ്ട് പി.എം അമീറലി സാഹിബ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഇസ്ലാഹി സെന്റർ ഭാരവാഹികളായ സലാഹ് കാരാടൻ, എഞ്ചി. ഹസൈനാർ അങ്ങാടിപ്പുറം, നൗഷാദ് കരിങ്ങനാട്, അബ്ദുൽ ഗഫൂർ വളപ്പൻ, മൊയ്തു വെള്ളിയഞ്ചേരി എന്നിവർ സന്നഹിതരായിരുന്നു.മൻസൂർ കെ.സി അദ്ധ്യക്ഷത വഹിച്ചു.അബ്ദുൽ ജലീൽ സി.എച്ച് സ്വാഗതവും അബ്ദുൽ ജബ്ബാർ സി.കെ നന്ദിയും പറഞ്ഞു.

Tags:    

Similar News