മെഹുല്‍ ചോക്‌സിയുടെ പൗരത്വം ആന്റിഗ്വ റദ്ദാക്കും; ഉടന്‍ ഇന്ത്യയ്ക്കു കൈമാറും

മെഹുല്‍ ചോക്‌സിക്ക് പൗരത്വം നല്‍കാനുള്ള നടപടി ക്രമങ്ങള്‍ ആന്റിഗ്വേയില്‍ പൂര്‍ത്തിയായി വരികയായിരുന്നു. ഇതിനിടെയാണ് പൗരത്വം റദ്ദാക്കുമെന്നും നിയമനടപടികള്‍ നേരിടാന്‍ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്.

Update: 2019-06-26 04:48 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ശക്തമായ നയതന്ത്ര സമ്മര്‍ദ്ദത്തെതുടര്‍ന്ന് ശതകോടീശ്വരനായ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയുടെ പൗരത്വം റദ്ദാക്കാന്‍ ആന്റിഗ്വേ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ സമ്മതിച്ചു.മെഹുല്‍ ചോക്‌സിക്ക് പൗരത്വം നല്‍കാനുള്ള നടപടി ക്രമങ്ങള്‍ ആന്റിഗ്വേയില്‍ പൂര്‍ത്തിയായി വരികയായിരുന്നു. ഇതിനിടെയാണ് പൗരത്വം റദ്ദാക്കുമെന്നും നിയമനടപടികള്‍ നേരിടാന്‍ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്.

കുറ്റവാളികള്‍ക്കും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും സുരക്ഷിത താവളം നല്‍കാന്‍ തങ്ങള്‍ ശ്രമിക്കുന്നില്ലെന്ന് ആന്റിഗ്വേ പ്രധാനമന്ത്രി പറഞ്ഞു. നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കുന്നതോടെ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചോക്‌സിയുടെ പൗരത്വ നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും തങ്ങള്‍ക്ക് അത് റദ്ദാക്കാനുള്ള സംവിധാനമുണ്ട്.

ഇക്കാര്യം കോടതിക്ക് മുമ്പിലാണ്. കുറ്റവാളികള്‍ക്കും മൗലികാവകാശങ്ങളുണ്ടെന്നും അതുപോലെ തന്നെ ചോക്‌സിക്കും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് നാഷണല്‍ ബാങ്കിനെ (പിഎന്‍ബി) വഞ്ചിച്ചെന്ന കേസില്‍ പ്രതിയാണ് മെഹുല്‍ ചോംസ്‌കി. ഇയാളുടെ അനന്തരവന്‍ നീരവ് മോദിയും ഈ കേസില്‍ പ്രതിയാണ്.

വൈദ്യപരിശോധനയ്ക്കും വിദേശത്ത് ചികിത്സയ്ക്കുമായാണ് 2018 ജനുവരിയില്‍ രാജ്യംവിടുന്നത്. ശതകോടീശ്വരന്‍ മെഹുല്‍ ചോക്‌സിയെ വിചാരണയ്ക്ക് കൊണ്ടുവരാന്‍ എയര്‍ ആംബുലന്‍സ് നല്‍കാന്‍ തയ്യാറാണെന്ന് ബോംബെ ഹൈക്കോടതിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു.

Tags:    

Similar News