സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ച; തുഷാര്‍ മേത്തയെ സോളിസിറ്റര്‍ ജനറല്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

സിബിഐ അന്വേഷിക്കുന്ന വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുവേന്ദു അധികാരി.

Update: 2021-07-02 10:23 GMT

കൊല്‍ക്കത്ത: അഴിമതിക്കേസുകളില്‍ സിബിഐ അന്വേഷണം നേരിടുന്ന ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ച നടത്തിയ സോളിസിറ്റര്‍ ജനറല്‍ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ചില കേസുകളില്‍ സിബിഐയെ പ്രതിനിധീകരിച്ച് കോടതിയില്‍ ഹാജരാകുന്ന തുഷാര്‍ മേത്ത സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ച നടത്തിയത് പദവിയുടെ ലംഘനമാണെന്നും പ്രധാനമന്ത്രി മോദിക്ക് അയച്ച കത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ ആരോപിച്ചു.


സിബിഐ അന്വേഷിക്കുന്ന വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുവേന്ദു അധികാരി. ഈ കേസുകളില്‍ പലതിലും സോളിസിറ്റര്‍ ജനറല്‍ ആണ് കോടതിയില്‍ ഹാജരാകുന്നത്. അത്തരമൊരു വ്യക്തിയുമായി കൂടിക്കാഴ്ച നടത്തിയത് സംശയങ്ങള്‍ ഉയര്‍ത്തുന്നതായും ഡെറക് ഓബ്രിയന്‍, സുഖേന്ദു ശേഖര്‍ റോയ്, മഹുവ മൊയ്ത്ര എന്നീ മൂന്ന് എംപിമാര്‍ ഒപ്പിട്ട കത്തില്‍ പറയുന്നു. കേസുകളെ സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്ച്ച നടത്തിയത്. ഇത് സോളിസിറ്റര്‍ ജനറല്‍ പദവി കളങ്കപ്പെടുത്തിയെന്നും എംപിമാര്‍ പറഞ്ഞു.




Tags:    

Similar News