മീനങ്ങാടി: കഞ്ചാവ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

Update: 2021-08-30 15:03 GMT

മീനങ്ങാടി: 2.28 കിലോഗ്രാം കഞ്ചാവ് വില്‍പ്പനക്കു ശ്രമിച്ചയാളെ മീനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു. കൃഷ്ണഗിരി അത്തിനിലം തേനാമൂച്ചിക്കല്‍ ടി എം മൊയ്തു(60)വിനെയാണ് അറസ്്റ്റ് ചെയ്തത്. ഇയാള്‍ നേരത്തെയും സമാനമായ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

വയനാട് ജില്ലാ പോലിസ് മേധാവി അരവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ജില്ലാ നാര്‍കോട്ടിക്‌സ് സെല്‍ ഡിവൈഎസ്പി പി വി രജികുമാറിന്റെ നിര്‍ദേശ പ്രകാരം വടനാട് പോലിസ് ഡോഗ് സ്‌ക്വാഡും മീനങ്ങായി എസ്‌ഐ പി സി സജീവനും സംഘവുമാണ് പരിശോധന നടത്തിയത്.