മാധ്യമ പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണം

ആഗസ്ത് 8ന് രാവിലെ 11ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തവരില്‍ ഒരു വ്യക്തിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാല്‍ പ്രസ്തുത യോഗത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകരും ജനപ്രതിനിധികളും മറ്റുദ്യോഗസ്ഥരും സ്വയം നിരീക്ഷണത്തില്‍ പോകേണ്ടതും ജില്ലാ കൊറോണ നിയന്ത്രണ സെല്ലില്‍ വിവരം അറിയിക്കേണ്ടതുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ അറിയിച്ചു.

Update: 2020-08-14 13:08 GMT

കോഴിക്കോട്: മലപ്പുറം ജില്ലാ കലക്ടറുടെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവരും കരിപ്പൂരില്‍ റിപ്പോര്‍ട്ടിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരുമായ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രതയുടെ ഭാഗമായി സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിക്കുന്നു.

അതേസമയം, ആഗസ്ത് 8ന് രാവിലെ 11ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തവരില്‍ ഒരു വ്യക്തിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാല്‍ പ്രസ്തുത യോഗത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകരും ജനപ്രതിനിധികളും മറ്റുദ്യോഗസ്ഥരും സ്വയം നിരീക്ഷണത്തില്‍ പോകേണ്ടതും ജില്ലാ കൊറോണ നിയന്ത്രണ സെല്ലില്‍ (04952371471, 2376063, 2373901) വിവരം അറിയിക്കേണ്ടതുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. ആഗസ്ത് 16ന് ഞായറാഴ്ച കോഴിക്കോട് പ്രസ് ക്ലബുമായി ബന്ധപ്പെട്ട് നടത്തുന്ന കൊവിഡ് പരിശോധന ക്യാമ്പില്‍ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കേണ്ടതാണ്.


Tags: