മെക്ക മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ ഞായറാഴ്ച

Update: 2021-11-13 09:55 GMT

പെരിന്തല്‍മണ്ണ: മുസ് ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ നാളെ ഉച്ചക്ക് 2 മണിക്ക് പെരിന്തല്‍മണ്ണ സി.എച്ച്. സൗധത്തില്‍ നടക്കും. എംഎല്‍എമാരായ നജീബ് കാന്തപുരം, മഞ്ഞളാംകുഴി അലി, പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, മുന്‍ മന്ത്രി അഡ്വ. നാലകത്ത്‌സൂപ്പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. എ കെ മുസ്തഫ, മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി

ഉമര്‍ അറക്കല്‍, മുസ് ലിം ലീഗ് ദേശീയ സമിതിയംഗം ഉസ്മാന്‍ താമരത്ത്, മുസ് ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് എ കെ നാസര്‍, മെക്ക മുന്‍ സംസ്ഥാന പ്രസിഡണ്ട് ഡോ. പി ടി സൈദ് മുഹമ്മദ്, പെന്‍ഷനേഴ്‌സ് ലീഗ് പ്രസിഡണ്ട് നാലകത്ത് ഹംസ തുടങ്ങിയ പ്രമുഖ നേതാക്ക സംബന്ധിക്കും.  

സംവരണം, സ്‌കോളര്‍ഷിപ്പ്, ചരിത്ര വക്രീകരണം, വര്‍ഗീയ ധ്രുവീകരണം, മഹല്ല് ശാക്തീകരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

സി ഹംസ സാഹിബ്, മേലാറ്റൂര്‍ ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, എന്‍ ഹംസ സുല്ലമി, എ ടി ശംസുദ്ദീന്‍, നൗഷാദ് മണ്ണിശ്ശേരി തുടങ്ങിയവര്‍ സംസാരിക്കും. കണ്‍വെന്‍ഷനില്‍ ഐഎഎസ് റാങ്ക് ജേതാവ് പി സബീല്‍ രണ്ടത്താണി, കെഎഎസ് ജേതാക്കളായ ഇ ഷറഫുദ്ദീന്‍ (കീഴാറ്റൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി) അഷ്‌റഫ് പെരുമ്പള്ളി (ബിഡിഒ പെരിന്തല്‍മണ്ണ,) എം അബ്ദുസ്സലാം പുല്‍പറ്റ (ബിഡിഒ കോഴിക്കോട്) എന്നിവര്‍ക്കുള്ള അനുമോദനവും, ഉപഹാര സമര്‍പ്പണവും നടത്തുമെന്ന് പ്രസിഡന്റ് പിഎംഎ ജബ്ബാര്‍, ജറല്‍ സെക്രട്ടറി സിഎംഎ ഗഫൂര്‍, സി എച്ച് ഹംസ മാസ്റ്റര്‍, ടി ചേക്കുട്ടി, എം എം നൂറുദ്ദീന്‍, ഹുസൈന്‍ പാറല്‍, ബി റിയാസ് മോന്‍, വി മുഹമ്മദ് ബഷീര്‍ എന്നിവര്‍ അറിയിച്ചു.  

Tags: