അഞ്ചാംപനി: നാദാപുരത്ത് മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തു

Update: 2023-01-22 00:51 GMT

കോഴിക്കോട്: നാദാപുരം പഞ്ചായത്തിൽ

ഇന്നലെ മൂന്ന് അഞ്ചാംപനി കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.

7,6,2 വാർഡുകളിൽ ഓരോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ പഞ്ചായത്തിലെ ആകെ കേസുകളുടെ എണ്ണം 36 ആയി.

പനി ബാധിതരായ രണ്ടു കുട്ടികളെ നാദാപുരം താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. പ്രതിരോധ വാക്സിൻ വിതരണത്തിൻ്റെ ഭാഗമായി ജനുവരി 23 ന് വാക്സിൻ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Tags:    

Similar News