അഞ്ചാംപനി: മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക് നിര്‍ബന്ധം; അങ്കണവാടികള്‍ക്കും ബാധകം; നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

Update: 2022-12-07 15:14 GMT

മലപ്പുറം: അഞ്ചാം പനി വ്യാപനത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ അങ്കണവാടി തലം മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധമാക്കി ജില്ലാ ഭരണകൂടം. ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. നിര്‍ദേശം നടപ്പാക്കുന്നതിന് എ.ഇ.ഒമാര്‍ മുഖേന സ്‌കൂളുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായി മലപ്പുറം ഡി.ഡി കെ.പി രമേശ്കുമാര്‍ പറഞ്ഞു. നേരത്തെ വിദ്യഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ മേളകളില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കിയിരുന്നു. പനി ഉള്ളവര്‍ മേളകളില്‍ പങ്കെടുക്കുന്നത് വിലക്കുകയും ചെയ്തിരുന്നു.