എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

Update: 2022-10-29 06:24 GMT


കോഴിക്കോട്: മാരക മയക്കുമരുന്നുമായി യുവാക്കൾ എക്സൈസ് പിടിയിൽ. സിവിൽ സ്റ്റേഷനിൽനിന്ന് കാരപ്പറമ്പിലേക്കുള്ള ഒ.പി. രാമൻ റോഡിൽനിന്ന് കൊളത്തറ ചുങ്കം സ്വദേശി മേത്തിൽപറമ്പ് സഫ മൻസിലിൽ എ.പി. അജുൻ ഫർഹാൻ (21), കുണ്ടായിത്തോട് സ്വദേശി ഗ്ലാസ് വില്ലയിൽ എ.ടി. മുഹമ്മസ് ഷഹീൽ (23) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കാറിൽനിന്ന് 2500 മില്ലിഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്.

കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. ശരത് ബാബുവിന്റെ നേതൃത്വത്തിൽ എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്.