ലഖ്‌നോ: എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധന്‍ഖറിന് ബിഎസ്പി മേധാവി മായാവതി പിന്തുണ പ്രഖ്യാപിച്ചു. വിശാലമായ പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് പിന്തുണ നല്‍കുന്നതെന്നാണ് വിശദീകരണം.
'രാജ്യത്തെ പരമോന്നത പദവിയായ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ യോജിപ്പില്ലാത്തതിനാല്‍ ഒടുവില്‍ തിരഞ്ഞെടുപ്പ് നടന്നതായി എല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ അതേ സാഹചര്യം കണക്കിലെടുത്ത് ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പും ആഗസ്ത് ആറിന് നടക്കും'- മായാവതി പറഞ്ഞു.
'പൊതുതാല്‍പ്പര്യവും പാര്‍ട്ടി താല്‍പര്യവും കണക്കിലെടുത്ത്, ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ജഗ്ദീപ് ധന്‍ഖറിന് പിന്തുണ നല്‍കാന്‍ ബിഎസ്പി തീരുമാനിച്ചു, അത് ഞാനും ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു.'- മായാവതി കൂട്ടിച്ചേര്‍ത്തു.
മുന്‍ കേന്ദ്രമന്ത്രി മാര്‍ഗരറ്റ് ആല്‍വയെയാണ് പ്രതിപക്ഷം ജഗ്ദീപ് ധന്‍ഖറിനെതിരെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയത്.
യശ്വന്ത് സിന്‍ഹയെ നോമിനിയായി തിരഞ്ഞെടുത്തപ്പോള്‍ പ്രതിപക്ഷം തന്റെ പാര്‍ട്ടിയെ അവഗണിച്ചുവെന്ന് ആരോപിച്ച് മായാവതി നേരത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ദ്രൗപതി മുര്‍മുവിന് പിന്തുണ നല്‍കിയിരുന്നു. മുര്‍മുവിന് പിന്തുണ നല്‍കാനുള്ള തന്റെ തീരുമാനം ബിജെപിയെയോ എന്‍ഡിഎയെയോ പിന്തുണയ്ക്കുന്നതിന്റെ ഭാഗമല്ലെന്നും മായാവതി തറപ്പിച്ചുപറഞ്ഞിരുന്നു.