മാവോവാദി പ്രകടനം; ഓപറേഷന്‍ ഹോക്കുമായി പോലിസ്

ഓപ്പറേഷന്‍ ഹോക്ക് എന്ന പേരിലാണ് മാവോവാദി വേട്ടയ്ക്കു പോലിസ് തയ്യാറെടുക്കുന്നതെന്ന് കണ്ണൂര്‍ ജില്ലാ പോലിസ് മേധാവി ജി ശിവവിക്രം അറിയിച്ചു. ഇന്നലെ ശിവവിക്രം കൊട്ടിയൂരില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു.

Update: 2019-01-05 08:48 GMT

ഇരിട്ടി: കേളകം പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ അമ്പായോത്തോടില്‍ ആയുധങ്ങളുമായി എത്തിയ മാവോവാദി സംഘത്തെ പിടികൂടുന്നതിന് പോലിസ് തയ്യാറെടുക്കുന്നു. ഓപ്പറേഷന്‍ ഹോക്ക് എന്ന പേരിലാണ് മാവോവാദി വേട്ടയ്ക്കു പോലിസ് തയ്യാറെടുക്കുന്നതെന്ന് കണ്ണൂര്‍ ജില്ലാ പോലിസ് മേധാവി ജി ശിവവിക്രം അറിയിച്ചു. ഇന്നലെ ശിവവിക്രം കൊട്ടിയൂരില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു. മാവോവാദികള്‍ സായുധ പ്രകടനം നടത്തിയെന്ന് പറയപ്പെടുന്ന കൊട്ടിയൂരില്‍ സന്ദര്‍ശനം നടത്തി പ്രത്യേക സേനാംഗങ്ങളുമായി ചര്‍ച്ചനടത്തി.

മാവോവാദികള്‍ക്കായി നടത്തുന്ന ചര്‍ച്ചയുടെ ആദ്യഘട്ടം പൂര്‍ത്തിയായി വരുന്നതായും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഓപറേഷന്‍ ഹോക്ക് എന്നപേരിലുള്ള തിരച്ചില്‍ നടക്കുന്നത്. തണ്ടര്‍ബോള്‍ട്ട്, നക്‌സല്‍ വിരുദ്ധസേന, ആംഡ് റിസര്‍വ് ബറ്റാലിയന്‍ എന്നിവയുമായി ചേര്‍ന്ന് ആണ് ഓപറേഷന്‍ ഹോക്ക് നടപ്പിലാക്കുന്നത്.

മൂന്നു ജില്ലകളിലെയും എസ്പിമാര്‍ക്കാണ് സുരക്ഷാചുമതല. അമ്പായത്തോട്ടില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. തിരച്ചിലിന്റെ ഫലമായി മാവോവാദികളുടെ സഞ്ചാരപാതയെകുറിച്ച് സൂചന ലഭിച്ചെന്നും പ്രദേശവാസികളും സഹകരിക്കുന്നുണ്ടെന്നും പോലിസ് വ്യക്തമാക്കി.

Tags:    

Similar News