മൗലാന ഉസ്മാന്‍ബെയ്ഗ്: മര്‍ദ്ദിത മോചനത്തിനായി ഉഴിഞ്ഞുവച്ച പണ്ഡിത ജീവിതം- ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

സമുദായ നേതൃത്വത്തിന്റെ നിസ്സംഗതയെപ്പറ്റി ആശങ്കപ്പെട്ട അദ്ദേഹം തന്റെ ദൗത്യം പ്രഭാഷണങ്ങളില്‍ ഒതുക്കി നിര്‍ത്താതെ തന്റെ പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കൊപ്പം തെരുവിലിറങ്ങി ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Update: 2021-10-11 03:49 GMT

കോഴിക്കോട്: പള്ളികളിലെ ഉയര്‍ന്ന പദവികള്‍ വിട്ട് തെരുവിലിറങ്ങി മര്‍ദ്ദിതരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുകയും അതിനായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയും ചെയ്ത മാതൃകായോഗ്യനായ പണ്ഡിതനായിരുന്നു കഴിഞ്ഞ ദിവസം വിട പറഞ്ഞ മൗലാന ഉസ്മാന്‍ ബെയ്ഗ് റഷാദി എന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അനുസ്മരിച്ചു.

നവ സാമൂഹിക മുന്നേറ്റ പ്രവര്‍ത്തനങ്ങളുടെ നേതൃനിരയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹം ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സ്ഥാപക പ്രസിഡന്റായിരുന്നു. സമുദായം നേരിടുന്ന അസ്തിത്വപരമായ അപകടങ്ങളെപ്പറ്റിയും രാജ്യം നേരിടുന്ന പ്രതിസന്ധികളെപ്പറ്റിയും പണ്ഡിത നേതൃത്വത്തോടും സമുദായ നേതാക്കളോടും നിരന്തരം സംസാരിച്ചു.

സമുദായ നേതൃത്വത്തിന്റെ നിസ്സംഗതയെപ്പറ്റി ആശങ്കപ്പെട്ട അദ്ദേഹം തന്റെ ദൗത്യം പ്രഭാഷണങ്ങളില്‍ ഒതുക്കി നിര്‍ത്താതെ തന്റെ പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കൊപ്പം തെരുവിലിറങ്ങി ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

പാണ്ഡിത്യവും വിനയവും ധീരതയും സമര്‍പ്പണവും മുഖമുദ്രയാക്കിയ വ്യക്തത്വമായിരുന്നു മൗലാനയെന്നും ഇത്തരം വ്യക്തിത്വങ്ങളുടെ അഭാവം ഉണ്ടാക്കുന്ന വിടവ് നികത്താന്‍ ഉലമാക്കള്‍ ഉണര്‍ന്ന് ചിന്തിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി.അബ്ദു റഹ്മാന്‍ ബാഖവി, വി.എം ഫത്ഹുദ്ദീന്‍ റഷാദി, കെ. കെ അബ്ദുല്‍ മജീദ് അല്‍ ഖാസിമി, അര്‍ഷദ് മുഹമ്മദ് നദ്‌വി, ഹാഫിസ് അഫ്‌സല്‍ ഖാസിമി, ഹാഫിസ് നിഷാദ് റഷാദി, എം ഇ എം അഷ്‌റഫ് മൗലവി, അബ്ദുല്‍ ഹാദി മൗലവി, മുഹമ്മദ് സലീം മൗലവി പങ്കെടുത്തു.

Tags:    

Similar News