ഔന്നത്യങ്ങള്‍ പ്രാപിക്കാനാകുന്നത് കഠിന യത്‌നങ്ങളിലൂടെയെന്ന് മൗലാനാ നജീബ് മൗലവി

Update: 2021-01-16 11:48 GMT

മഞ്ചേരി: പ്രവര്‍ത്തകരുടെ വ്യക്തി വിശുദ്ധിയും ജീവിത വിശുദ്ധിയുമാണ് സംഘടനകളുടെ വിജയമെന്നും വിജ്ഞന്‍മാരും ജ്ഞാനികളുമായ നേതാക്കളും പ്രവര്‍ത്തരും യജ്ഞന്‍മാരാകുമ്പോഴാണ് ഔന്നത്യങ്ങള്‍ ആര്‍ജ്ജിക്കാന്‍ സാധിക്കുന്നതെന്നും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സിക്രട്ടറി മൗലാനാ എ നജീബ് മൗലവി. സുന്നി യുവജന ഫെഡറേഷന്‍ (എസ് വൈ എഫ്) സ്‌റ്റേറ്റ് തസ്‌കിയത്ത് ക്യാംപിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വെള്ളിയാഴ്ച വൈകന്നേരം 4 മണിക്ക് ആരംഭിച്ച ക്യാപിന്റെ രണ്ടാം ദിനം രാവിലെ ആറു മണിക്ക് ഉദ്‌ബോധന സെഷന്‍ സയ്യിദ് അബ്ദുല്‍ ഖയ്യൂം ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശൗഖത്തലി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹസന്‍ ജിഫ്രി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. മുഹമ്മദലി മുസ്ല്യാര്‍ കൂരാട് (ദിക്‌റും ഫിക്‌റും) സ്വദഖത്തുല്ല മൗലവി കടാമ്പുഴ (തസവ്വുഫ് മഖ്ദൂമീ പാരമ്പര്യം ) വിഷയം അവതരിപ്പിച്ചു. പഠന വേദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജാതിയേരി നിയന്ത്രിച്ചു. അബൂ ഹനീഫ മുഈനി ആമുഖ പ്രഭാഷണം നടത്തി. കെ യു ഇസ്ഹാഖ് ഖാസിമി ( വ്യക്തിശുദ്ധി) ഒ പി മുജീബ് വഹബി (സാമ്പത്തികശുദ്ധി) എ. വി മൊയ്തീന്‍ കുട്ടി മന്നാനി (നേതൃപദവി ) എന്നിവര്‍ വിഷയം അവതരിപ്പിച്ചു. മുഖാമുഖം പരിപാടിക്ക് മൗലാനാ നജീബ് നേതൃത്വം നല്‍കി.

ടേബിള്‍ ടോക്ക്, മൗലവി എം എച്ച് വെള്ളുവങ്ങാട്, മരുത അബ്ദുല്‍ ലത്തീഫ് മൗലവി, കെ.എം ഖമറുദ്ധീന്‍ വഹബി, കെ.എം ശംസുദ്ദീന്‍ വഹബി സംസാരിച്ചു.

Similar News