മൗലാനാ നജീബ് മൗലവി കാന്തപുരത്തെ സന്ദര്‍ശിച്ചു

Update: 2022-12-28 03:37 GMT

കാരന്തൂര്‍: അസുഖത്തെത്തുടര്‍ന്ന് വിശ്രമിക്കുന്ന അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരെ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി മൗലാനാ നജീബ് മൗലവി സന്ദര്‍ശിച്ചു.

നീണ്ട നേരത്തെ കുശലാന്വേഷണ സംസാരത്തിന് ശേഷം രോഗശമനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു. മരുത അബ്ദുലത്തീഫ് മൗലവി, അഹ്മദ് സുഫിയാന്‍ മുഈനി മമ്പാട്, ഫായിസ് മൗലവി വെളിയമ്പ്ര എന്നിവരും നജീബ് മൗലവിയെ അനുഗമിച്ചിരുന്നു.

Tags:    

Similar News