പ്രവാചകനിന്ദക്കെതിരേ വന്‍ പ്രതിഷേധം: ഹൗറയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി
കൊല്‍ക്കത്ത: പ്രവാചകനിന്ദ നടത്തിയ നൂപുര്‍ ശര്‍മ്മയ്ക്കും നവീന്‍ കുമാര്‍ ജിന്‍ഡാലിനുമെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന രാജ്യവ്യാപകമായ സമരത്തിന്റെ ഭാഗമായി ഹൗറയിലും പ്രതിഷേധം. പ്രതിഷേധക്കാര്‍ പലയിടങ്ങളിലും റോഡുകള്‍ ഉപരോധിച്ചു. പലയിടങ്ങളിലും പോലിസ് പ്രതിഷേധക്കാര്‍ക്കെതിരേ ബലം പ്രയോഗിച്ചു. ദുല്‍ഗഡ്, പഞ്ചല, ഉലുബേരിയ എന്നിവടങ്ങളില്‍ പ്രതിഷേധക്കാര്‍ സ്ഥാപിച്ച തടസ്സങ്ങള്‍ നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനു കാരണമായി.
പലയിടങ്ങളിലും പോലിസ് ലാത്തിച്ചാര്‍ജ് ചെയ്തു. കല്ലേറുണ്ടായതായി ആരോപണമുണ്ട്.
ബിജെപി ഓഫിസ് കത്തിച്ചതായി ബിജെപി നേതാക്കള്‍ ആരോപിച്ചു.
പ്രക്ഷോഭം ശക്തമായ ഹൗറ ജില്ലയില്‍ ജൂണ്‍ 13 രാവിലെ 6 മണിവരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കിഴക്കന്‍ സംസ്ഥാനത്തേക്കുള്ള നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.