ബംഗ്ലാദേശില്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ തീപിടിത്തം; നൂറുകണക്കിനു കുടുംബങ്ങള്‍ ഭവനരഹിതരായി

Update: 2021-01-14 12:47 GMT

ധക്ക: ബംഗ്ലാദൈശിലെ നയാപാറ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥിക്യാമ്പില്‍ തീപിടിത്തം. നൂറുകണക്കിനു കുടുംബങ്ങള്‍ ഭവനരഹിതരായി. ബംഗ്ലാദേശിലെ വലിയ അഭയാര്‍ത്ഥിക്യമ്പുകളിലൊന്നായ കോക്‌സ് ബസാറിലാണ് സംഭവം.

ഏകദേശം 500ഓളം താല്‍ക്കാലിക വീടുകളാണ് കത്തി നശിച്ചത്. അതേസമയം ആര്‍ക്കും പരിക്കേറ്റതായ റിപോര്‍ട്ടില്ലെന്ന് ധക്ക ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു.

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് തീ കണ്ടെത്തിയതെന്ന് അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള പ്രത്യേക ഉദ്യോഗസ്ഥന്‍ മുഹമ്മദ് ഷംസുദ് ദൗസ പറഞ്ഞു.

രണ്ട് മണിക്കൂറിനുശേഷം തീ അണച്ചു. 500 കുടിലുകള്‍ അഗ്നിക്കിരയായി- അദ്ദേഹം പറഞ്ഞു.

അതേസമയം ആയിരക്കണക്കിന് അഭയര്‍ത്ഥികളെ ബാധിച്ചിട്ടുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്.

കഴിഞ്ഞ മെയ് മാസത്തിലും ഇതുപോലെ ഒരു തീപിടിത്തം റിപോര്‍ട്ട് ചെയ്തിരുന്നു. അന്ന് 400 താല്‍ക്കാലിക കുടിലുകളാണ് കത്തിനശിച്ചത്.

Tags: