വന്‍ കഞ്ചാവ് വേട്ട; ആന്ധ്രയില്‍നിന്നും കോട്ടയത്തേക്ക് കടത്തികൊണ്ടുവന്ന 60 കിലോ കഞ്ചാവ് പിടികൂടി

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു.

Update: 2020-06-17 05:58 GMT

കോട്ടയം: ആന്ധ്രയില്‍നിന്നും കോട്ടയത്തേക്ക് കടത്തികൊണ്ടുവന്ന കഞ്ചാവ് പിടികൂടി. 60 കിലോ കഞ്ചാവാണ് പോലിസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശികളായ ജോസ്, ഗോപു എന്നിവരാണ് പോലിസ് പിടിയിലായത്. ജില്ലില്‍ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ കടത്തിക്കൊണ്ടുവരികയാരുന്നു എന്നാണ് സൂചന.കൊവിഡ് വ്യാപനം മൂലം പോലിസ് പരിശോധനയും നിരീക്ഷണവും കുറഞ്ഞതോടെ സംസ്ഥാനത്ത് ലഹരി മരുന്നു കടത്ത് ശക്തമായിട്ടുണ്ട്. ഇതേതുടര്‍ന്ന് പോലിസും എക്‌സൈസും പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.


Tags: