മഞ്ചേശ്വരത്ത് ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്നു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

Update: 2020-08-03 15:11 GMT

കാസര്‍കോഡ്: മഞ്ചേശ്വരം പൈവളിഗെ പഞ്ചായത്തിലെ ഒരു കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. സദാശിവ, വിട്ടള, ബാബു, ദേവകി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധുവായ ഉദയ എന്നയാളാണ് കൊലനടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൊല്ലപ്പെട്ട മൂന്ന് പേര്‍ ഉദയയുടെ അമ്മാവന്മാരാണ്. ദേവകി അമ്മായിയാണ്.

ഉദയ് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതായും നാട്ടുകാര്‍ പറയുന്നു. ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.