ബെൽത്തങ്ങാടി: ധർമ്മസ്ഥല കൂട്ടക്കൊലപാതക കേസുകൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘ (എസ്‌ഐടി) ത്തിൻ്റെ അന്വേഷണം പുരോഗമിക്കുന്നു. തുടർച്ചയായ രണ്ടാം ദിവസവും പരാതി നൽകിയ വ്യക്തിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി.
ഇന്ന് രാവിലെ 10.30 ന് പരാതിക്കാരൻ അഭിഭാഷകരോടൊപ്പം ഇൻസ്പെക്ഷൻ ബംഗ്ലാവിൽ (ഐബി) എത്തി. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള എസ്‌ഐടിയാണ് ചോദ്യം ചെയ്യുന്നത്.
ഇന്നലെയാണ് പരാതിക്കാരൻ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ മൊഴി നൽകാൻ തയ്യാറായി എത്തിയത്. ഇന്നലെയും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.