കോഴിക്കോട്: എംഎസ്എഫ് കൗണ്‍സില്‍ യോഗത്തില്‍ കൂട്ടയടി. പാര്‍ട്ടിക്കുള്ളിലെ വിഭാഗങ്ങള്‍ തമ്മിലായിരുന്നു കൂട്ടയടി.ജില്ല കമ്മിറ്റിയുടെ പുനസംഘടനയെ സംബന്ധിച്ച തര്‍ക്കമാണ് അടിയിലേക്ക് നയിച്ചത്. മുന്‍ സംസ്ഥാന ഭാരവാഹികളായ മിസ്ഹബ് കീഴരിയൂര്‍, ലത്തീഫ് തുറയൂര്‍ വിഭാഗമാണ് ഔദ്യോഗിക വിഭാഗത്തിനെതിരേ രംഗത്തെത്തിയത്.
ജില്ലാ നേതൃത്വത്തിലേക്കുള്ള തിരഞ്ഞെടുപ്പിലെ അനുരഞ്ജനം പാളിയതാണ് അടിക്ക് കാരണമെന്നാണ് റിപോര്‍ട്ടുകള്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫിനും ട്രഷറര്‍ അസ്ഹര്‍ പെരുമുക്കിനും മര്‍ദ്ദനമേറ്റു. തുടര്‍ന്ന് പിഎംഎ സലാം ഇടപെട്ട് യോഗം മാറ്റിവെക്കുകയായിരുന്നു.