മേരി റോയി അന്തരിച്ചു

Update: 2022-09-01 06:18 GMT

കോട്ടയം: പ്രശസ്ത സാമൂഹികപ്രവര്‍ത്തക മേരി റോയി അന്തരിച്ചു. 89 വയസ്സായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതയായി ചികില്‍സയിലായിരുന്നു.

കൃസ്ത്യന്‍ പിന്തുടര്‍ച്ചാനിയമത്തില്‍ മാറ്റംവരുത്തുന്നതിനുവേണ്ടി നടത്തിയ നിയമയുദ്ധത്തെത്തുടര്‍ന്നാണ് മേരി റോയി പ്രശസ്തയായത്. പെണ്‍മക്കള്‍ക്കും പിതൃസ്വത്തില്‍ അവകാശം സ്ഥാപിക്കുന്നതിന് അത് സഹായകരമായി.

1933ല്‍ പി വി ഐസക്കിന്റെ മകളായാണ് ജനനം. ബംഗാളിയായ രാജീബ് റോയിയെ വിവാഹം കഴിച്ചു.

1967ല്‍ കോട്ടയത്ത് കോര്‍പ്പസ് ക്രിസ്റ്റി എന്ന പേരില്‍ സ്‌കൂള്‍ സ്ഥാപിച്ചു. പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയി മകളാണ്.