ബെല്‍ജിയം താരം ഫെല്ലിനിക്കും കൊറോണ

Update: 2020-03-22 15:03 GMT

ബീജിങ്: മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരവും ബെല്‍ജിയം മിഡ്ഫീല്‍ഡറുമായ മൗറൗനേ ഫെല്ലിനിക്കും കൊറോണ സ്ഥിരീകരിച്ചു. ചൈനീസ് ക്ലബ്ബ് ഷാന്‍ഡോങ് ലെങിന് വേണ്ടി കളിക്കുന്ന ഫെല്ലി്‌നി കഴിഞ്ഞ ആഴ്ചയാണ് ബെല്‍ജിയത്തില്‍ നിന്നും ചൈനയില്‍ തിരിച്ചെത്തിയത്. 2019ലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നും താരം ചൈനീസ് ക്ലബ്ബിലേക്ക് മാറിയത്. എവര്‍ട്ടണിനും വേണ്ടിയും താരം കളിച്ചിട്ടുണ്ട്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഫെല്ലിനി ട്വിറ്ററിലൂടെ അറിയിച്ചു.


Tags:    

Similar News