കോഴിക്കോട്: നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ലോ കോളേജില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ സ്റ്റഡീസിന്റെ ഉദ്ഘാടനം മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. മര്‍കസ് ലോ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ സി. അബ്ദുള്‍ സമദിന് ഇന്ത്യന്‍ ഭരണഘടനയുടെ കോപ്പി നല്‍കിയാണ് കാന്തപുരം ഉദ്ഘാടനം നിര്‍വ്വഹിച്ചത്. നിയമരംഗത്തെ ഉന്നത ഗവേഷണ സ്ഥാപനമായി മര്‍കസ് ലോ കോളേജിനെ ഉയര്‍ത്തുന്നതിന്റെ ആദ്യഘട്ടമായാണ് രണ്ടു വര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്‌സ് ആരംഭിച്ചിരിക്കുന്നത്. എല്‍.എല്‍.എം ഇന്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ ലോ, എല്‍.എല്‍.എം ഇന്‍ കൊമേഴ്ഷ്യല്‍ ലോ തുടങ്ങിയ കോഴ്‌സുകളാണ് ലഭ്യമാകുക.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിന്റിക്കേറ്റ് അംഗം കെ.കെ. ഹനീഫ എന്നിവര്‍ സംസാരിച്ചു. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ.അബ്ദുല്‍ ഹകീം അസ്ഹരി അദ്ധ്യക്ഷത വഹിച്ചു. സി. അബ്ദുള്‍ സമദ്, അബ്ദു റഊഫ് വി.കെ സംസാരിച്ചു.