മറയൂരില്‍ വനംവകുപ്പ് വാച്ചര്‍ ഏറുമാടത്തില്‍ നിന്ന് വീണ് മരിച്ചു

Update: 2023-03-07 13:01 GMT

ഇടുക്കി: മറയൂരില്‍ വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ ഏറുമാടത്തില്‍ നിന്ന് വീണ് മരിച്ചു. പാമ്പന്‍പാറ പാക്കുപറമ്പില്‍ പി ബി ബാബുവാണ് മരിച്ചത്. ചന്ദനക്കാട്ടിലെ ഏറുമാടത്തിലായിരുന്നു തിങ്കളാഴ്ച രാത്രിയില്‍ ബാബുവിന്റെ ജോലി. രാവിലെ ഡ്യൂട്ടിക്കെത്തിയ വാച്ചര്‍മാരാണ് ബാബുവിനെ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ മറയൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags:    

Similar News