തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ഥി മരിച്ചു

Update: 2021-10-13 11:10 GMT

തിരുവനന്തപുരം: തിരുവനന്തപുരം മാര്‍ ഇവാനിയോട് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ഥി മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശി ജോഷ്വാ എബ്രഹാമാണ് മരിച്ചത്. മാര്‍ ഇവാനിയോസ് കോളജിലെ സെന്റ് തോമസ് ഹോസ്റ്റലിലാണ് സംഭവം. അബദ്ധത്തില്‍ കാല്‍വഴുതി വീണതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഗോവണിപ്പടിയില്‍ വീണുകിടക്കുന്ന നിലയിലാണ് കണ്ടത്. ജോഷ്വ എബ്രഹാം രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയും ബാസ്‌കറ്റ് ബോള്‍ താരവുമാണ്.

Tags:    

Similar News