മാവോവാദി ബന്ധം: വയനാട്ടില്‍ ഒരാള്‍ കസ്റ്റഡിയില്‍

Update: 2020-11-16 06:36 GMT

കല്‍പറ്റ: മാവോവാദി ബന്ധം ആരോപിച്ച്  ഒരാളെ വയനാട്ടില്‍ പോലിസ് കസ്റ്റഡിയിലെടുത്തു. പോരാട്ടം പ്രവര്‍ത്തകനായ കണ്ണൂര്‍ പൂക്കാട് സ്വദേശി പി കെ രാജീവനെയാണ് കല്‍പറ്റയില്‍ പോലിസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

കസ്റ്റഡി വിവരം ഔദ്യോഗികമായി പോലിസ് പുറത്തു വിട്ടിട്ടില്ല. മൂന്നു വര്‍ഷം മുന്‍പ് വയനാട്ടില്‍ നടന്ന പോരാട്ടം സമരത്തിന്റെ പേരില്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിര്‍ രാജീവന്‍ പ്രതിയാണെന്നാണു സൂചന.

Similar News