യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്റെ നിര്യാണത്തില്‍ നിരവധി സംഘടനകള്‍ അനുശോചിച്ചു
മനാമ: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്റെ നിര്യാണത്തില്‍ യുണൈറ്റഡ് പാരന്റ് പാനല്‍ അനുശോചനം അറിയിച്ചു.
യുഎഇയുടെയും മിഡില്‍ ഈസ്റ്റിന്റെയും ഐക്യത്തിനും കെട്ടുറപ്പിനും വളര്‍ച്ചയ്ക്കുമായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ ആര്‍ക്കും വിസ്മരിക്കാനാവാത്തതാണെന്ന് സംഘടനയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിലും യുഎഇ ജനതയുടെ ദുഃഖത്തിലും പങ്കുചേരുന്നതായി യുപിപി ഭാരവാഹികള്‍ പത്രകുറിപ്പിലൂടെ അറിയിച്ചു.
പ്രസിഡന്റിന്റെ നിര്യാണത്തില്‍ ഒഎന്‍സിപി ബഹ്‌റൈന്‍ അനുശോചനം അറിയിച്ചു. യുഎഇയുടെ ആധുനികവത്കരണത്തിന് നേതൃത്വം നല്‍കിയ അദ്ദേഹം കേരളവുമായും ഇന്ത്യന്‍ സമൂഹമായും എന്നും അടുത്ത ബന്ധം നിലനിര്‍ത്തിയ ഭരണാധികാരിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും ഒ.എന്‍.സി.പി ബഹ്‌റൈന്‍ പ്രസിഡണ്ട് എഫ്.എം.ഫൈസല്‍, സെക്രട്ടറി രെജീഷ് എട്ടുകണ്ടത്തില്‍, ട്രഷറര്‍ ഷൈജു കന്‍പ്രത്ത്, വൈസ് പ്രസിഡണ്ട് സാജിര്‍ ഈരിവേരി, എക്‌സിക്യുട്ടീവ് കമ്മറ്റിയംഗങ്ങളായ നയീം പന്‍കാര്‍ക്കര്‍, അയാസ് ഷെയ്ഖ് എന്നിവര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തില്‍ ലാല്‍കെയേഴ്‌സ് ബഹ്‌റൈന്‍ പ്രൊവിന്‍സ് അനുശോചനം അറിയിച്ചു. യുഎഇയുടെ വളര്‍ച്ചയില്‍ സുപ്രധാന സംഭാവനകള്‍ നല്‍കിയ അദ്ദേഹം തികഞ്ഞ ഒരു മനുഷ്യസ്‌നേഹി കൂടിയായിരുന്നുവെന്ന് ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സിന്റെ സന്ദേശത്തില്‍ പറുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിലും യുഎഇ ജനതയുടെ ദുഖത്തിലും പങ്കുചേരുന്നതായും ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സിന്റെ അനുശോചനം രേഖപ്പെടുത്തുന്നതായും ലാല്‍കെയേഴ്‌സ് കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍, പ്രസിഡണ്ട് എഫ്എം ഫൈസല്‍, സെക്രട്ടറി ഷൈജു കന്‍പ്രത്ത്, ട്രഷറര്‍ ജസ്റ്റിന്‍ ഡേവിസ്, എക്‌സിക്യുട്ടീവ് കമ്മറ്റിയംഗങ്ങളായ ഡിറ്റോ ഡേവിസ്, അരുണ്‍.ജി. നെയ്യാര്‍, തോമസ് ഫിലിപ്പ്, ഗോപേഷ് മേലോട് എന്നിവര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
