മണിപ്പൂര്‍: വംശഹത്യ പ്രതിരോധ സദസ്സുകളുമായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

Update: 2023-07-31 12:04 GMT

തിരുവനന്തപുരം: മണിപ്പൂരില്‍ ബിജെപി ഭരണകൂടത്തിന്റെ ഒത്താശയോടെ ക്രൈസ്തവര്‍ക്കെതിരേ നടക്കുന്ന വംശഹത്യയ്‌ക്കെതിരേ സംസ്ഥാനത്തെ കാംപസുകളില്‍ വംശഹത്യ പ്രതിരോധ സദസ്സുകള്‍ നടത്തി. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് 'മണിപ്പൂര്‍: ക്രിസ്ത്യന്‍ ഉന്‍മൂലനത്തിന്റെ ഹിന്ദുത്വ മോഡല്‍' എന്ന തലക്കെട്ടില്‍ വംശഹത്യാ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചത്. പ്രതിരോധ സദസ്സുകള്‍, പോസ്റ്റര്‍ പ്രചാരണം, ലഘുലേഖ വിതരണം, പ്രതിഷേധ കൈയൊപ്പ് തുടങ്ങിയ പരിപാടികളാണ് വിവിധ നടന്നത്. കേരള സര്‍വകലാശാല കാര്യവട്ടം കാംപസില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി നജ്ദ റൈഹാന്‍ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂര്‍ അസ്മാബി കോളജില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി തഷ്രീഫ് കെ പി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഗവ. മടപ്പള്ളി കോളജ്, കാസര്‍കോഡ് ഗവ. കോളജ്, ബ്രണ്ണന്‍ കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കണ്ണൂര്‍ സര്‍ സയ്യിദ് കോളജ്, വയനാട് എന്‍എംഎസ്എം, കല്‍പ്പറ്റ ഗവ. കോളജ്, എംഇഎസ് മാമ്പാട് കോളജ്, മലയാളം സര്‍വകലാശാല തിരൂര്‍, കെകെടിഎം ഗവ. പുല്ലൂറ്റ് കോളജ്, അട്ടപ്പാടി ഗവ. ആര്‍ജി എം കോളജ്, നസ്‌റാ കോളജ്, അജാസ് കോളജ് പെരിന്തല്‍മണ്ണ, സാഫി കോളേജ്, സുല്ലമുസുലം കോളജ് അരീക്കോട്, എംഇഎസ് പൊന്നാനി, എസ്എസ്എം പി ടി സി തീരുര്‍, പാലക്കാട് ചിറ്റൂര്‍ ഗവ. കോളജ്, പിടിഎം കോളജ്, വയനാട് ഡബ്ല്യുഎംഒ കോളജ്, മലബാര്‍ ക്രിസ്ത്യന്‍ കോളജ്, കോഴിക്കോട് ലോ കോളജ്, ഗവ. മെഡിക്കല്‍ കോളജ് എറണാകുളം തുടങ്ങി നിരവധി കാംപസുകളിലാണ് പ്രതിഷേധ പരിപാടികള്‍ നടത്തിയത്.

Tags: