മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങിന് കൊവിഡ്

Update: 2020-11-15 10:23 GMT

ഇംപാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങിന് കൊവിഡ്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ രോഗവിവരം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് സ്വയം നിരീക്ഷണത്തില്‍ പോകാനും അദ്ദേഹം അഭ്യര്‍ഥിച്ചു. മണിപ്പൂരില്‍ ഇതുവരെ 2െ1,636 പേര്‍ക്കാണ് കാവിഡ് സ്ഥിരീകരിച്ചത്. 218 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 18,334 പേര്‍ രോഗമുക്തരായിട്ടുണ്ട്. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 41,100 പേര്‍ക്ക കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം എണ്‍പത്തിയെട്ടു ലക്ഷത്തി പതിനാലായിരത്തി അഞ്ഞൂറായി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുളളില്‍ 447 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം ഒരു ലക്ഷത്തി ഇരുപതിനായിരം കടന്നു,