മംഗളൂരുവില്‍ പോലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ റിപോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
മാധ്യമപ്രവര്‍ത്തകരോട് പോലിസ് മോശമായി പെരുമാറിയെന്നും ആക്ഷേപമുണ്ട്. റിപോര്‍ട്ട് ചെയ്യുന്നത് തടസ്സപ്പെടുത്തുകയും ചെയ്തു.
മംഗളൂരു: മംഗളൂരുവില്‍ പ്രതിഷേധം നടത്തുന്നതിനിടയില്‍ പോലിസ് വെടിവച്ചുകൊന്നവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ റിപോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമസംഘത്തെ പോലിസ് കസ്റ്റഡിയിലെടുത്തു. മംഗളൂരു വെന്‍ലോക് ആശുപത്രിയ്ക്കു മുന്നില്‍ നിന്നാണ് പത്തു പേര് അടങ്ങുന്ന സംഘത്തെ കസ്റ്റഡിയിലെടുത്തത്. ഇതില്‍ മീഡിയ വണ്‍, മാതൃഭൂമി, ഏഷ്യാനെറ്റ്, 24 ന്യൂസ് തുടങ്ങിയ ചാനലുകളിലെ റിപോര്‍ട്ടര്‍മാരെയും കാമറാമാന്‍മാരും ഉള്‍പ്പെടുന്നു.
മാധ്യമപ്രവര്‍ത്തകരോട് പോലിസ് മോശമായി പെരുമാറിയെന്നും ആക്ഷേപമുണ്ട്. റിപോര്‍ട്ട് ചെയ്യുന്നത് തടസ്സപ്പെടുത്തുകയും ചെയ്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ കര്‍ണാടകയിലെ മംഗലാപുരത്ത് പ്രതിഷേധിച്ചവര്‍ക്കുനേരേ ഇന്നലെയാണ് പോലിസ് വെടിവയ്പ്പ് നടത്തിയത്.