മാനന്തവാടി പ്രസ് ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു

Update: 2021-08-09 04:08 GMT

മാനന്തവാടി: മാനന്തവാടി പ്രസ് ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുല്ല പള്ളിയാല്‍: പ്രസിഡണ്ട്, അബ്ദുല്‍ ലത്തീഫ് പടയന്‍: സെക്രട്ടറി, അരുണ്‍ വിന്‍സന്റ്: ഖജാന്‍ജി, ജസ്റ്റിന്‍ ചെഞ്ചട്ടയില്‍: വൈസ്പ്രസിഡന്റ്, ബിജു കിഴക്കേടം: ജോയിന്റ് സെക്രട്ടറി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍. ജനറല്‍ ബോഡി യോഗത്തില്‍ അബ്ദുല്ല പള്ളിയാല്‍ അദ്ധ്യക്ഷത വഹിച്ചു. സജയന്‍ കെ.എസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അശോകന്‍ ഒഴക്കോടി വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.അരുണ്‍ വിന്‍സന്റ്, പടയന്‍ ലതീഫ് സംസാരിച്ചു. 2012 ല്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതും എന്നാല്‍ ചിലകാരണങ്ങളാല്‍ നടപ്പിലാവാതെ പോയതുമായ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് മാത്രമായുള്ള ക്ഷേമനിധി പദ്ധതി നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.




Tags: