യാത്രക്കിടെ വിമാനത്തിന്‍റെ വാതിൽ തുറക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

Update: 2024-05-25 11:45 GMT

ഹൈദരാബാദ്: യാത്രക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വെള്ളിയാഴ്ച ഇന്‍ഡോറില്‍നിന്നും ഹൈദരാബാദിലേക്കുള്ള വിമാനയാത്രയിലാണ് സംഭവം. പോലിസ് വിമാനം രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് 29 കാരനായ യുവാവ് വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച വിമാന ജീവനക്കാരുമായി തര്‍ക്കവുമുണ്ടായി.

വിമാനത്തിന്റെ ലാന്‍ഡിങ്ങിനുശേഷം ജീവനക്കാര്‍ യാത്രക്കാരനെതിരെ പരാതി നല്‍കുകയും കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. യുവാവ് മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നയാളാണെന്ന് പൊലീസ് പറയുന്നു. ഇതോടെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ യുവാവിനെ വിട്ടയച്ചതെന്ന് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവള പോലിസ് സ്‌റ്റേഷനില്‍നിന്നും അറിയിച്ചു.

ഗജുലരാമരത്തിലെ ചന്ദ്രഗിരിനഗര്‍ സ്വദേശിയായ യുവാവ് സുഹൃത്തിനൊപ്പമാണ് വിമാനത്തില്‍ കയറിയത്. വിമാനത്തില്‍ കയറുന്നതിന് മുമ്പ് ഇയാള്‍ കഞ്ചാവിന് സമാനമായത് എന്തോ ഉപയോഗിച്ചതായി പറയപ്പെടുന്നുണ്ടെന്നും പോലിസ് പറഞ്ഞു.

Tags:    

Similar News