കണ്ണൂര്‍ നഗരത്തില്‍ കൊലക്കേസ് പ്രതി വെട്ടേറ്റു മരിച്ചു

ആദികടലായി സ്വദേശി റൗഫാണ് വെട്ടേറ്റു മരിച്ചത്. ബൈക്കിലെത്തിയ സംഘമാണ് കൊല നടത്തിയത്

Update: 2019-07-29 18:12 GMT

കണ്ണൂര്‍: കണ്ണൂര്‍ സിറ്റിയില്‍ കൊലക്കേസ് പ്രതി വെട്ടേറ്റു മരിച്ചു. ആദികടലായി സ്വദേശി റഊഫ് എന്നയാളാണ് വെട്ടേറ്റു മരിച്ചത്. രാത്രി പത്ത് മണിയോടെയാണ് സംഭവം. നിരവധി കേസുകളില് പ്രതിയാണ് മരിച്ച റഊഫ്. എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്ന ഫാറൂഖിനെ വെട്ടിക്കൊന്ന കേസിലെ പ്രതി കൂടിയാണ് റഊഫ്. ഇയാള്‍ ജയിലില്‍ നിന്ന് ഇറങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് കൊല നടത്തിയത്.

ഇയാളുടെ ദേഹത്ത് ആഴത്തിലുള്ള വെട്ടുകളുണ്ട്. രാഷ്ട്രീയ കാരണങ്ങള്‍ എന്തെങ്കിലും കൊലപാതകത്തിന് പിന്നിലുണ്ടോ എന്ന കാര്യം വ്യക്തമല്ല. കണ്ണൂര്‍ പോലിസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി. റഊഫിന്റെ മൃതദേഹം പുലര്‍ച്ചെയോടെ മോര്‍ച്ചറിയിലേക്ക് മാറ്റും.

Tags:    

Similar News