ഡല്‍ഹിയില്‍ ഒരാളെ വെടിവച്ചുകൊന്നു

Update: 2020-11-23 07:31 GMT

ന്യൂഡല്‍ഹി: ഡല്‍ഹി നന്ദ് നഗറില്‍ ഒരാള വെടിവച്ചുകൊന്നു. സുല്‍ഫിക്കല്‍ ഖുറേശിയാണ് മരിച്ചത്. സുല്‍ഫിക്കറും മകനും നടന്നുവരുന്നതിനിടയില്‍ അക്രമികള്‍ വെടിയ്ക്കുകയായിരുന്നെന്നും മകനെ വാള് കൊണ്ട് വെട്ടിയെന്നും പോലിസ് പറയുന്നു.

രണ്ട് പേര്‍ക്കുമെതിരേ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്. വ്യക്തിപരമായ പ്രശ്‌നമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രഥമികവിവരം. എന്നാല്‍ എല്ലാ വശവും പരിശോധിക്കുമെന്ന് പോലിസ് അറിയിച്ചു.