എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ്‌വച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ടശേഷം വിട്ടയച്ചയാള്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചു

Update: 2022-07-15 13:38 GMT

ഒട്ടാവ: 1985ല്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് സ്ഥാപിച്ച് 331 പേരുടെ മരണത്തിനുകാരണക്കാരനായ കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടശേഷം വിട്ടയക്കപ്പെട്ട  റിപുദമന്‍ സിങ് മാലിക് ബ്രിട്ടീഷ് കൊളംബിയയിലെ സുറെയില്‍ വെടിയേറ്റ് മരിച്ചു.

റിപുദമന്‍ സിങ്ങിന്റെ ഭാര്യസഹോദരന്‍ ജസ്പാല്‍ സിങ്ങാണ് വിവരം പങ്കുവച്ചത്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും കൊലപാതകകാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. റിപുദമന്‍ സിങ്ങിന്റെ ഇളയ സഹോദരി കാനഡയിലേക്ക് വരുന്ന വഴിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എയര്‍ഇന്ത്യയുടെ കനിഷ്‌ക 182 വിമാനത്തില്‍ ബോംബു വച്ച കേസില്‍ പ്രധാന ആരോപണവിധേയനായിരുന്നു മാലിക്.

1985 ജൂണ്‍ 23നാണ് കനിഷ്‌ക കാനഡയില്‍നിന്ന് പറന്നുയര്‍ന്നശേഷം പൊട്ടിത്തെറിച്ചത്. അപകടത്തില്‍ 329 പേര്‍ മരിച്ചു. മരിച്ചവരില്‍ 280 പേര്‍ കാനഡക്കാരാണ്. 29 കുടുംബങ്ങള്‍ മുഴുവനായി തുടച്ചുനീക്കപ്പെട്ടു. 86 പേര്‍ 12 വയസ്സിനു താഴെയുള്ള കുട്ടികളായിരുന്നു.

ബാബ്ബര്‍ ഖല്‍സയിലെ അംഗമായിരുന്നു റിപുദമന്‍ സിങ്ങെന്നാണ് കരുതപ്പെടുന്നത്. പഞ്ചാബ് കേന്ദ്രീകരിച്ച് നിരവധി ആക്രമണങ്ങളില്‍ പങ്കുള്ള ഈ സംഘടന വിവിധ രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. 

Tags: