ബ്രസീലില്‍ നടന്ന ചടങ്ങില്‍ ഡിയോഗോ റാബെലോ എന്ന ഡോക്ടര്‍ സ്വയം വിവാഹിതനായത്. ഡോക്ടര്‍മാരായ ഡിയോഗോ റബെലോയും വിറ്റര്‍ ബ്യൂണോയും കഴിഞ്ഞവര്‍ഷം നവംബറില്‍ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. വിവാഹ തിയ്യതിയും നിശ്ചയിച്ചിരുന്നു. എന്നാല്‍, പിന്നീട് ജൂലൈയില്‍ പ്രതിശ്രുത വധു ഡോക്ടറുമായുള്ള ബന്ധം വേര്‍പെടുത്തി. ഇത്തരമൊരു സാഹചര്യത്തില്‍ം സാധാരണയായി വിവാഹ പാര്‍ട്ടി റദ്ദാക്കുകയാണു പതിവ്. എന്നാല്‍, ഡിയോഗോ റബെലോ മുന്‍ നിശ്ചയ പ്രകാരം വിവാഹവുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചു. ഇതേത്തുടര്‍ന്നാണ് 33 കാരന്‍ സ്വയം വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്ന് ലാഡ്ബിബിള്‍ റിപോര്‍ട്ട് ചെയ്തു.
ബ്രസീലിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ബഹിയയിലെ ഇറ്റാകെയറിലെ ഒരു ആഡംബര റിസോര്‍ട്ടില്‍ ഒക്ടോബര്‍ 17നാണ് റബെലോ ഗംഭീര വിവാഹ പാര്‍ട്ടി നടത്തിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 40 ഓളം പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ ഡോക്ടര്‍ ഇത് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിലൊന്നായി വിശേഷിപ്പിച്ചു. 'ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണ്. കാരണം ഈ ജീവിതത്തില്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ആളുകളോടൊപ്പമാണ് ഞാനുള്ളത്. ഒരു ദുരന്തം എന്തിനാണ് ആഘോഷിക്കുന്നതെന്നാണ് ചോദിക്കുന്നത്. പക്ഷേ, ഞാന്‍ അത് ഒരു കോമഡിയാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം തന്റെ കല്യാണം ആഘോഷിക്കുന്ന ചിത്രങ്ങളും അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. തന്റെ ജീവിതത്തിലെ ഒരു മോശം അവസ്ഥയെ മറികടക്കാന്‍ സഹായിച്ച എല്ലാവര്‍ക്കു നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, തന്നെ ഒഴിവാക്കിയ മുന്‍ കാമുകിയോട് നന്ദി പറയുകയും അവളെ ആശംസിക്കുകയും ചെയ്തിട്ടുണ്ട്. 'ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്നിടത്തേക്ക് പോകാനും നിങ്ങള്‍ ആഗ്രഹിക്കുന്നിടത്ത് തുടരാനും നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു' എന്നാണ് ഡോക്ടര്‍ റബെലോ മറ്റൊരു പോസ്റ്റില്‍ കുറിച്ചത്.
Man Marries Himself After Fiancee Breaks Up With Him

