ആയുധശേഖരവുമായി ഒരാള്‍ പിടിയില്‍

കരിങ്കല്ലത്താണി സ്വദേശി താഴേക്കോട് മാട്ടറക്കല്‍ സ്വദേശി പട്ടണം വീട്ടില്‍ അബദുള്‍ മനാഫി (46) നെ കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ രാകേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്.

Update: 2019-11-15 11:36 GMT

കാളികാവ്: നാടന്‍ തോക്കും തിരകളും മാരകായുധങ്ങളുമായി ഒരാള്‍ പിടിയില്‍. കരിങ്കല്ലത്താണി സ്വദേശി താഴേക്കോട് മാട്ടറക്കല്‍ സ്വദേശി പട്ടണം വീട്ടില്‍ അബദുള്‍ മനാഫി (46) നെ കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ രാകേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്. ലൈസന്‍സില്ലാത്ത തോക്കും തിരകളും കത്തിയും വടിവാളും കണ്ടെടുത്തതിനാല്‍ ഇയാളെ പെരിന്തല്‍മണ്ണ പോലിസിന് കൈമാറി. രഹസ്യവിവരത്തെ തുടര്‍ന്ന് പ്രതിയുടെ വീട് റൈഡ് ചെയ്താണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്.

പരിശോധനയില്‍ ലൈസന്‍സില്ലാത്ത തോക്ക്, 59 ഓളം തിരകള്‍, തിരയില്‍ നിറക്കുന്ന ഈയം ഉണ്ടകളുടെ അര കിലോ വരുന്ന മൂന്നു പാക്കറ്റുകള്‍, അഞ്ചു കത്തികള്‍, ഒരു വടിവാള്‍ മുതലായവ കണ്ടെടുത്തിട്ടുണ്ട്. 13 വര്‍ഷക്കാലം വിദേശത്തായിരുന്ന പ്രതിക്ക് നാട്ടിലിപ്പോള്‍ റബര്‍ ടാപ്പിങാണ്. പാരമ്പര്യമായി കിട്ടിയെന്ന് പറയുന്ന തോക്കിന് ലൈസന്‍സില്ല. തിരകള്‍ സുഹൃത്തിനോപ്പം പോയി കോയമ്പത്തൂരില്‍ നിന്ന് വാങ്ങിയതാണെന്ന് പ്രതി വനപാലകരോട് പറഞ്ഞു.

ഇയാളുടെ വിട്ടില്‍ നിന്ന് കണ്ടെടുത്ത ആയുധങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വേട്ടയ്ക്കാണ് തോക്കും തിരകളും മറ്റു ആയുധങ്ങളും ഉപയോഗിക്കാറെന്ന് ഇയാള്‍ പറയുന്നു. അതേസമയം, പ്രതിയുടെ വീട്ടില്‍ നിന്ന് വേട്ടയാടിയ മൃഗങ്ങളുടെ ഇറച്ചിയും മറ്റും ലഭിക്കാത്തതിനാലും, കണ്ടെടുത്ത ആയുധങ്ങള്‍ സംശയങ്ങള്‍ക്കിടയാക്കുന്നതിനാലും പ്രതിയെ പെരിന്തല്‍മണ്ണ പോലിസിന് കൈമാറുന്നതായി കാളികാവ് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ കെ രാകേഷ് പറഞ്ഞു.

Tags:    

Similar News