താനൂര്‍: താനൂര്‍ സ്വദേശിയായ യുവാവിനെ ദുബയിലെ താമസ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍തെരു ദേവധാര്‍ ഹൈസ്‌കൂളിന് പിറക് വശം വടക്കന്‍ നരിക്കോട്ടില്‍ കുഞ്ഞുട്ടി ഹാജിയുടെ മകന്‍ മുഹമ്മദ് റിയാസ് (47)ആണ് മരിച്ചത്. കഴിഞ്ഞ രണ്ടുദിവസമായി ബന്ധപ്പെടാനാകാതിരുന്നതിനാല്‍ സുഹൃത്തുക്കള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഹൃദയാഘാതമാവാം മരണകാരണമെന്നാണ് നിഗമനം. ശനിയാഴ്ച രാത്രി കുടുംബവുമായി അവസാനമായി ഫോണില്‍ സംസാരിച്ചിരുന്ന റിയാസിനെ തിങ്കളാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടത്. മുറി പൂട്ടിയ നിലയിലായതിനാല്‍ പോലിസിന്റെ സഹായത്തോടെയാണ് വാതില്‍ തുറന്നത്. രണ്ടുദിവസം മുന്‍പ് മരണം സംഭവിച്ചിരിക്കാമെന്നാണ് വിവരം. മയ്യിത്ത് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഖബറടക്കം നടത്തും.
മാതാവ്: സൈനബ.
ഭാര്യ: സുമയ്യ.
മക്കള്‍: അഫലഹ്, ഹര്‍ഷില്‍, അമന്‍, ആയിഷ ഹല.