കോഴിക്കോട്ട് മെഡിക്കൽ കോളേജിന് സമീപത്തെ ഓടയിൽ വയോധികൻ മരിച്ചനിലയിൽ

Update: 2025-08-17 10:25 GMT

കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപത്തെ ഓടയിൽ‍ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഷോക്കേറ്റ് മരിച്ചതെന്നാണ് സംശയം.വടകര മുതുവന പന്തന്‍ കിണറ്റിന്‍കര വീട്ടില്‍ കണ്ണനാണ് (76) മരിച്ചത്.

മെഡിക്കല്‍ കോളജിന് സമീപം കാളാണ്ടിത്താഴത്ത് വാടക വീട്ടിലാണ് കണ്ണൻ താമസിക്കുന്നത്. ഇന്നു രാവില പ്രഭാത സവാരിക്കിറങ്ങിയ കണ്ണൻ തിരിച്ചു വരാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരിച്ചിലിലാണ് ഓടയിൽ മൃതദേഹം കണ്ടെത്തിയത്. ഓടയിലെ വെള്ളത്തിൽ നിന്നു ഷോക്കേറ്റതായിരിക്കാം മരണകാരണമെന്നാണ് പോലിസിൻ്റെ നിഗമനം.

പ്രദേശത്ത് നേരത്തേയും ഷോക്കേറ്റ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ വ്യാപകമായ രീതിയിൽ പരാതി ഉയർന്നിരുന്നു. സ്ഥലത്തെ പ്രശ്നത്തിൽ ആശങ്കയുന്നയിച്ച് കെഎസ്ഇബിക്ക് നാട്ടുകാർ പരാതി നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നും നാട്ടുകാര് കൂട്ടിച്ചേർത്തു.

Tags: